KSDLIVENEWS

Real news for everyone

വീണ്ടുമൊരു മണിരത്നം ചിത്രത്തില്‍ ഒരുമിക്കാന്‍ ഒരുങ്ങി ഐശ്വര്യ റായും വിക്രമും

SHARE THIS ON

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന് വന്‍ വിജയം ആയിരുന്നു. ചിത്രത്തിലെ ഐശ്വര്യ റായ് വിക്രം ജോഡിയെയും പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ സെല്‍വന് ശേഷം വീണ്ടുമൊരു മണിരത്നം ചിത്രത്തില്‍ ഐശ്വര്യ റായിയും വിക്രമും ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ട് ആണ് പുറത്തു വരുന്നത്. ചിത്രം പ്രണയ കഥയാണെന്നും മണിരത്നം തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നതെന്നുമാണ് പുറത്തുവരുന്ന വിവരം. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. നിലവില്‍ കമല്‍ ഹാസന്‍ പ്രധാനവേഷത്തില്‍ എത്തുന്ന സിനിമയുടെ തിരക്കിലാണ് മണിരത്നം. ജയ് മോഹനും മണിരത്നവും ചേര്‍ന്നാണ് ഈ ചിത്രത്തിനറെ തിരക്കഥയൊരുക്കുന്നത്. ഇതിന് ശേഷമാകും ഐശ്വര്യയും വിക്രവും ഒന്നിക്കുന്ന ചിത്രം ആരംഭിക്കുക.2010 ല്‍ പുറത്ത് ഇറങ്ങിയ മണിരത്നത്തിന്റെ രവണിലും ഐശ്വര്യയും വിക്രവുമായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!