KSDLIVENEWS

Real news for everyone

തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

SHARE THIS ON

തിരുവനന്തപുരം: നഗരൂര്‍ കടവിളയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പുല്ലുതോട്ടം നാണി നിവാസില്‍ ഗിരിജ സത്യ(59)നാണ് പരിക്കേറ്റത്. അപകട സമയത്ത് വീട്ടില്‍ ഗിരിജ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് പുറത്തുനില്‍ക്കുകയായിരുന്ന ഗിരിജ എല്‍.പി.ജി. ഗ്യാസ് ലീക്കായ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറകുവശത്ത് അടുക്കളവാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍ ഉഗ്രശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഗിരിജയെ കണ്ടെത്തുകകായിരുന്നു. വീട്ടിലെ ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് പൂര്‍ണമായും പൊട്ടിത്തകര്‍ന്ന് കത്തുന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ ആറ്റിങ്ങല്‍ അഗ്‌നിരക്ഷാ സേനയെ അറിയിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മനോഹരന്‍ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാസംഘം സ്ഥലത്തെത്തി തീയണച്ചു. JUST IN May 17, 2023 സന്ദേഹങ്ങളവസാനിച്ചു; സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി, രണ്ടുവര്‍ഷത്തിന് ശേഷം ഡി.കെ. May 17, 2023 നിവിൻ പോളി ചിത്രത്തിൽ രശ്മികയും വിജയ് സേതുപതിയും?; വെളിപ്പെടുത്തലുമായി ജൂഡ് ആന്തണി  May 17, 2023 ശിവശങ്കറിന് അസുഖമുണ്ടെങ്കില്‍ ജാമ്യത്തിന് കോടതിയെ സമീപിക്കാം- സുപ്രീം കോടതി See More പരിക്കേറ്റ ഗിരിജ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവര്‍ക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. അതേസമയം, ഗ്യാസ് സിലിണ്ടറിന് കേടുപാടുകള്‍ ഉണ്ടാകുകയോ ഗ്യാസ് ലീക്കാകുകയോ ചെയ്തതിന്‍റെ സൂചനകള്‍ കാണുന്നില്ലെന്ന് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫ്രിഡ്ജിന്റെ കംപ്രസര്‍ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!