വാഫി വഫിയ്യ: തന്റെ പേരില്‍ പ്രചരിക്കുന്നത് പച്ചക്കള്ളം, പിന്‍വലിച്ചില്ലെങ്കില്‍ നടപടിയെടുക്കും- മുസ്തഫല്‍ ഫൈസി

മലപ്പുറം: വാഫി വഫിയ്യയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളെന്ന് സമസ്ത മുശാവറ അംഗം മുസ്തഫല്‍ ഫൈസി.ഇത് പിന്‍വലിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സമസ്ത മുശാവറ മെമ്ബര്‍ സ്ഥാനം രാജിവെക്കാം. വാഫി വഫിയ്യ ഒഴിവാക്കില്ല എന്ന് ഞാന്‍ പറഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് പച്ചക്കള്ളമാണ്. പിന്‍വലിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കും’- മുസ്തഫല്‍ ഫൈസി അറിയിച്ചു.

