KSDLIVENEWS

Real news for everyone

കാട്ടാക്കട കോളേജിലെ എസ്.എഫ്.ഐയുടെ ആള്‍മാറാട്ടം; കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

SHARE THIS ON

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത വിദ്യാര്‍ഥിയെ സര്‍വകലാശാല യൂണിയനില്‍ എത്തിക്കാന്‍ എസ്.എഫ്.ഐ. നടത്തിയ നീക്കം പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. സര്‍വകലാശാല യൂണിയന്‍ സെനറ്റ്, സ്റ്റുഡന്റ് കൗണ്‍സില്‍ എന്നീ തിരഞ്ഞെടുപ്പുകളാണ് മാറ്റിവെച്ചത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെണ്‍കുട്ടിക്കു പകരം തിരഞ്ഞെടുപ്പില്‍ മത്സരിക്കുക പോലും ചെയ്യാത്ത സംഘടനാനേതാവായ എ. വിശാഖിനെ സര്‍വകലാശാലാ യൂണിയനിലേക്ക് എത്തിക്കാനാണ് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്.എഫ്.ഐ. ശ്രമിച്ചത്. വിവാദത്തിന് പിന്നാലെ വിശാഖിനെ എല്ലാ സംഘടനാ ചുമതലകളില്‍നിന്നും മാറ്റിനിര്‍ത്തുന്നതായി എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയേറ്റ് അറിയിച്ചു. ഡിസംബര്‍ 12-ന് നടന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ (യു.യു.സി.) സ്ഥാനത്തേക്ക് എസ്.എഫ്.ഐ. പാനലില്‍നിന്ന് ജയിച്ച അനഘ എന്ന വിദ്യാര്‍ഥിക്ക് പകരം കോളേജിലെ ഒന്നാം വര്‍ഷ ബി. എസ്‌സി വിദ്യാര്‍ഥി എ. വിശാഖിന്റെ പേരാണ് സര്‍വകലാശാലയിലേക്ക് നല്‍കിയ യു.യു.സിമാരുടെ ലിസ്റ്റിലുള്ളത്. അനഘ, ആരോമല്‍ എന്നിവരാണ് യു.യു.സികളായി ജയിച്ചത്. അനഘയ്ക്ക് പകരമായി പേര് ചേര്‍ത്തിരിക്കുന്ന വിശാഖ് എസ്.എഫ്.ഐ. കാട്ടാക്കട ഏരിയാ സെക്രട്ടറിയാണ്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിശാഖ് മത്സരിച്ചിട്ടില്ല. വിശാഖിനെ കേരള സര്‍വകലാശാലാ യൂണിയന്‍ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം കാണിച്ചതെന്നാണ് ആരോപണം. മേയ് 26-ന് ആണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. കോളേജുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട യു.യു.സികളില്‍നിന്നാണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. JUST IN 9 min ago ചുമരില്‍ കോലിയോടൊപ്പമുള്ള ചിത്രം; സിറാജിന്റെ പുതിയ വീട്ടില്‍ വിരുന്നുകാരായി ബാംഗ്ലൂര്‍ ടീം 11 min ago പദ്മശ്രീ സുന്ദർ മേനോനെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി 13 min ago കർണാടകയിലെ കോൺഗ്രസ് വിജയത്തിന് ശേഷം ‘ആസാദി’ റാലി! പ്രചാരണം വ്യാജം | Fact Check See More അതേസമയം, യു.യു.സി. ആയി ജയിച്ച പെണ്‍കുട്ടി രാജിസന്നദ്ധത അറിയിച്ചതുകൊണ്ടാണു മറ്റൊരാളെ നിര്‍ദേശിച്ചതെന്നു കോളജ് പ്രിന്‍സിപ്പല്‍ പറയുന്നു. വിദ്യാര്‍ഥിസംഘര്‍ഷത്തെ തുടര്‍ന്ന് ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചിട്ടുള്ളതാണെന്ന് പ്രിന്‍സിപ്പല്‍ ഡോ.ജി.ജെ. ഷൈജു പറഞ്ഞു. അതുകൊണ്ട് തന്നെ പ്രത്യേക കമ്മിഷന്റെ മേല്‍നോട്ടത്തിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടത്തുന്നത്. ഐക്യകണ്‌ഠേനെയാണ് ഇവിടെ സ്ഥാനാര്‍ഥികള്‍ ജയിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകള്‍ക്കകം യു.യു.സിയായി ജയിച്ച പെണ്‍കുട്ടി തനിക്ക് ആ സ്ഥാനത്ത് തുടരാന്‍ കഴിയില്ല എന്ന് അറിയിച്ച് രാജിക്കത്ത് നല്‍കിയെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. യു.യു.സിയായി രണ്ട് വിദ്യാര്‍ഥികളുടെ പേരുകള്‍ അയയ്ക്കുകയുണ്ടായി. ഇതില്‍ ഒരു വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കി, ഇയാളെ ലിസ്റ്റില്‍നിന്ന് നീക്കംചെയ്യണമെന്ന് യൂണിവേഴ്സിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ യൂണിവേഴ്സിറ്റിയിലേക്ക് അയച്ച ലിസ്റ്റിലാണ് രാജിവെച്ച അനഘയുടെ പേരിന് പകരം മത്സരിക്കാത്ത വിശാഖിന്റെ പേര് കൂട്ടിച്ചേര്‍ത്തത്. ആക്ഷേപം ഉയര്‍ന്നതോടെയാണ് കോളേജ് അധികൃതര്‍ വിശാഖിനെ നീക്കംചെയ്യണമെന്ന് യൂണിവേഴ്സിറ്റിയോട് ആവശ്യപ്പെട്ടത്. സി.പി.എമ്മിലെയും എസ്.എഫ്.ഐയിലെയും ചില നേതാക്കളുടെ സമ്മര്‍ദത്തിനെ തുടര്‍ന്നാണ് ഈ തിരിമറി നടന്നതെന്നും ആരോപണമുണ്ട്. വിഷയത്തില്‍ സി.പി.എമ്മിന്റെ സംസ്ഥാന- ജില്ലാ നേതൃത്വങ്ങള്‍ക്കും കേരള യൂണിവേഴ്‌സിറ്റിക്കും ആള്‍മാറാട്ടം സംബന്ധിച്ച പരാതി കിട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!