KSDLIVENEWS

Real news for everyone

കാസർകോട്ട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി മൂന്നാര്‍ യാത്ര 20ന്

SHARE THIS ON

കാസറഗോഡ് : കെ.എസ്.ആര്‍.ടി.സിയുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസര്‍കോട് യൂണിറ്റില്‍ നിന്നും മെയ് 20ന് മൂന്നാറിലേക്ക് ഉല്ലാസ യാത്ര പുറപ്പെടും. ഇടുക്കിയിലെ ഫോട്ടോ പോയിന്റ്, ടോപ് സ്റ്റേഷന്‍, കുണ്ടല ഡാം, ഇക്കോ-പോയിന്റ്, മാട്ടുപെട്ടി ഡാം, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍, രണ്ടാം ദിവസം ഇരവിക്കുളം നാഷണല്‍ പാര്‍ക്ക്, മറയൂര്‍ ശര്‍ക്കര ഫാക്ടറി, മുനിയറകള്‍, സാന്റല്‍ വുഡ് ഫോറസ്റ്റ് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. റൂട്ട്, ചാര്‍ജ്ജ് എന്നിവ അറിയുന്നതിനും ബുക്കിംഗിനും മറ്റ് വിവരങ്ങള്‍ക്കുമായി ഫോണ്‍ 9495694525, 9446862282, 8075556767

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!