KSDLIVENEWS

Real news for everyone

‘ലീഗ് ഭരിക്കുമ്ബോള്‍ തരികിടയിലൂടെ കോളേജ് യൂണിയന്‍ പിടിക്കാറുണ്ട്’; വിവാദ പ്രസ്താവനയുമായി പിഎംഎ സലാം

SHARE THIS ON

കോഴിക്കോട്: മുസ്ലീം ലീഗ് ഭരിക്കുമ്ബോള്‍ തരികിടയിലൂടെ എംഎസ്‌എഫ് യൂണിയന്‍ പിടിച്ചെടുക്കാറുണ്ടെന്ന് പിഎംഎ സലാം. രണമില്ലാതിരുന്നിട്ടും ഇത്തവണ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പറഞ്ഞു. മങ്കട പഞ്ചായത്തിലെ മൂര്‍ക്കനാട് വാര്‍ഡില്‍ മുസ്ലീം ലീഗ് കുടുംബ സംഗമത്തില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം. കോളേജ്, യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പുകളിലെ എംഎസ്‌എഫിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച്‌ സംസാരിക്കവെയാണ് പിഎംഎ സലാമിന്റെ ഭാഗത്ത് നിന്ന് വിവാദ പരാമര്‍ശമുണ്ടായത്. ‘സാധാരണ നിലയില്‍ മുസ്ലീം ലീഗിന് ഭരണമുണ്ടാകുമ്ബോള്‍, മുസ്ലീം ലീഗുകാരന്‍ വിദ്യാഭ്യാസ മന്ത്രിയാകുമ്ബോള്‍ ചില തരികിടകളൊക്കെ നടത്തി യൂണിവേഴ്‌സിറ്റി യൂണിയനും കോളേജുമൊക്കെ പിടിച്ചെടുക്കാന്‍ സാധിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ആ തരികിടകള്‍ ഒക്കെ കാണിക്കുന്നത് സിപിഐഎം ആണ്’, പിഎംഎ സലാം ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പിനെ ഉപയോഗിച്ച്‌ യൂണിവേഴ്‌സിറ്റി, കോളേജ് ഭരണങ്ങളും സ്‌കൂളുകളുമൊക്കെ തകിടം മറിക്കുകയാണ്. അങ്ങനെ പ്രതികൂലമായ സാഹചര്യത്തിലും കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മറ്റൊരു കാലത്തുമുണ്ടാകാതിരുന്ന വലിയ വിജയം എംഎസ്‌എഫിന് നേടാന്‍ കഴിഞ്ഞു. ചിന്തിക്കുന്ന, വിവരമുള്ള, വിദ്യാഭ്യാസമുള്ള പുതിയ തലമുറ മുസ്ലീം ലീഗിനൊപ്പം ചേരാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നും രണ്ടുമൂന്ന് തലമുറ കഴിഞ്ഞാലും മുസ്ലീം ലീഗ് ഭദ്രമാണെന്നുമാണ് ഈ വിജയം വ്യക്തമാക്കുന്നതെന്നും പിഎംഎ സലാം പറഞ്ഞു. Story Highlights: PMA Salam’s Controversial Statement On College Union Elections

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!