ഡൽഹിക്കെതിരെ രാജസ്ഥാന് ടോസ് , ആദ്യം ബോൾ ചെയ്യും ; ടീമിൽ രണ്ടു മാറ്റങ്ങൾ

ഷാർജ : ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബോളിങ് തിരഞ്ഞെടുത്തു . സിക്സറുകൾ പെയ്യുന്ന ഷാർജയിലാണ് മത്സരം . തുടർച്ചയായി മൂന്നു തോൽവികൾ കഴിഞ്ഞത്തുന്ന രാജസ്ഥാൻ രണ്ടു മാറ്റങ്ങളോടയാണ് ഇറങ്ങുന്നത് . ടോം കറനും അങ്കിത് രാജ്പുത്തിനും പകരും ആൻഡ്രേ ടെയും വരുൺ ആരോണും കളിക്കും . വിജയ ടീമിനെ നിലനിർത്തിയാണ് ശ്രയസും കൂട്ടരും ഷാർജയിലും ഇറങ്ങുന്നത്
സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും 200 റൺസിലേറേ കോർ ചെയ്ത ടീമാണ് രാജസ്ഥാൻ . ഷാർജയിൽ നടന്ന ഇരു മത്സരങ്ങളിലും രാജസ്ഥാൻ ” റോയലായി ‘ വിജയിക്കുകയും ചെയ്തു . എന്നാൽ അബുദാബിയിലെയും ദുബായിലെയും വലിയ ഗ്രൗണ്ടുകളിൽ കളിക്കാനിറങ്ങിയപ്പോൾ സ്മിത്തിനും സംഘത്തിനും പിഴച്ചു . തുടർച്ചയായ മൂന്നു തോൽവികളായിരുന്നു അവിടെ ഫലം . ഞെട്ടിക്കുന്ന ഈ തോൽവികൾക്കുശേഷം ഒരിക്കൽക്കൂടി രാജസ്ഥാൻ ” ഭാഗ്യമൈതാന’മായ ഷാർജയിലേക്ക് തിരിച്ചെത്തുകയാണ് . ഇത്തവണ വെല്ലുവിളി കുറച്ച് ഇത്തവണ വെല്ലുവിളി കുറച്ച് കടുപ്പമാണ് . ഈ സീസണിൽ ഏറ്റവും മികച്ച ടീമെന്ന് പേരെടുത്ത ടീമാണ് ഡൽഹി ക്യാപിറ്റൽസ് . പോയിന്റ് പട്ടികയിൽ മുംബൈ ഇന്ത്യൻസിനു പിന്നിൽ രണ്ടാം സ്ഥാനത്താണെങ്കിലും ഒരു കളി കൂടുതൽ കളിച്ചതിന്റെ ആനുകൂല്യത്തിലാണ് മുംബൈ മുന്നിൽ നിൽക്കുന്നത് . ഷാർജയിൽ രാജസ്ഥാന്റെ അവസാന മത്സരമാണ് ഇതെന്ന പ്രത്യേകതയുമുണ്ട് . സീസണിന് വിജയത്തുടക്കമിട്ട ഈ മൈതാനത്ത് , വിജയവഴിയിലേക്കുള്ള തിരിച്ചുവരവിനും തുടക്കമിടാമെന്ന പ്രതീക്ഷയിലാണ് അവർ .

