ഫുട്ബോളിനു മുകളിൽ കയറിയ ഓട്ടോ മറിഞ്ഞ് 3 പേർക്കു പരുക്ക്

പെരിയ ∙ പള്ളിക്കര റോഡിൽ ചെർക്കാപ്പാറയിൽ കളിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ ഫുട്ബോളിനു മുകളിൽ കയറിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് 3 പേർക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ ഓട്ടോഡ്രൈവർ കല്യോട്ടെ പുരുഷോത്തമനെ(48) മംഗളൂരുവിലെ ആശുപത്രിയിലും യാത്രക്കാരായ കല്യോട്ടെ മനോരമ ഏജന്റ് പി.കെ.ജോസിന്റെ ഭാര്യ ഡെയ്സി (63), ജോസിന്റെ സഹോദരന്റെ ഭാര്യ അന്നമ്മ (64) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റിക്ഷയിലുണ്ടായിരുന്ന കുട്ടികൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു കല്യോട്ട് നിന്നു ബേക്കൽ കോട്ട കാണാൻ പുറപ്പെട്ടതായിരുന്നു ജോസും കുടുംബവും. ജോസും മകനും ബൈക്കിലും മറ്റു കുടുംബാംഗങ്ങൾ ഓട്ടോയിലുമായിരുന്നു യാത്ര

