യു.എ.ഇയുടെ വടക്കന്‍ മേഖലകളില്‍ ശക്തമായ മഴ.

ഖോർഫുഖാൻ : യു.എ.ഇയുടെ വടക്കന്‍ മേഖലകളില്‍ ശക്തമായ മഴ.ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ഷാര്‍ജയിലെ പുതിയ ഖോര്ഫക്കാന് റോഡില്‍ മഴ പെയ്യുന്നതിന്റെ വിഡിയോകള്‍ ദേശീയ കാലാവസ്ഥ കേന്ദ്രം ട്വിറ്ററില്‍ പങ്കിട്ടു.
റാസല്‍ഖൈമയിലെ ഷവ്ക, അല്‍ മനായ്, ബുറഖ്, ഫുജൈറയിലെ വാദി അല്‍ അഷ്വാനി, ഷാര്‍ജയിലെ മലേഹയിലേക്കുള്ള ഷെയ്ഖ് ഖലീഫ റോഡ് എന്നിവിടങ്ങളിലാണ് ഇന്ന് ഉച്ചയോടെ കനത്ത മഴ ലഭിച്ചത്.
വെള്ളപ്പൊക്ക പ്രദേശങ്ങളില്‍നിന്ന് മാറിനില്‍ക്കാനും വാഹനമോടിക്കുമ്ബോള്‍ ജാഗ്രത പാലിക്കാനും കാലാവസ്ഥ ബ്യൂറോ മുന്നറിയിപ്പ് നല്കി. വാദി ഷീസ് പോലുള്ള കിഴക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴയുണ്ടായാല്‍ മുന്‍കരുതലുകള്‍ എടുക്കണം. വെള്ളപ്പൊക്കത്തിനും ശക്തമായ മഴക്കും സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് മാറിനില്‍ക്കാനും താമസക്കാര്‍ക്ക് നിര്‍ദേശമുണ്ട്

