ജമ്മു കശ്മീരിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഡൽഹിയിലടക്കം ഉത്തരേന്ത്യയിലും പ്രകമ്പനം

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഭൂചലനം. കിഴക്കൻ ജമ്മു കശ്മീരിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുശേഷം ഡൽഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പാക്കിസ്ഥാനിലെ ലാഹോറിലും പ്രകമ്പനമുണ്ടായി.
https://twitter.com/NCS_Earthquake/status/1668534258502373377/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1668534258502373377%7Ctwgr%5Eb8dc4ef5a8673af328e139d84848f70bd0af3acf%7Ctwcon%5Es1_&ref_url=https%3A%2F%2Fd-30022462673659013558.ampproject.net%2F2305252018001%2Fframe.html
ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമുണ്ടായ ഭൂചലനം ഏതാനും സെക്കൻഡുകൾ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ ആഘാതത്തിൽ വീട്ടുപകരണങ്ങൾ ഉൾപ്പെടെ ഇളകുന്നതിന്റെ വിഡിയോകൾ നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കവുച്ചു. കഴിഞ്ഞ മാസവും ഡൽഹിയിൽ ഭൂചലനമുണ്ടായിരുന്നു.