KSDLIVENEWS

Real news for everyone

നിയമപരമായി ഏതറ്റംവരെയും പോകും; അറസ്റ്റിലായശേഷം ആദ്യ പ്രതികരണവുമായി വിദ്യ

SHARE THIS ON

പാലക്കാട്: വ്യാജരേഖ ചമച്ച് അധ്യാപക ജോലി നേടാന്‍ ശ്രമിച്ച കേസില്‍ പിടിയിലായതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുന്‍ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യ. കേസില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അഗളി പോലീസ് സ്‌റ്റേഷനില്‍നിന്ന് മണ്ണാര്‍ക്കാട് കോടതിയിലേക്ക് കൊണ്ടുപോകാനിറങ്ങുമ്പോഴായിരുന്നു പ്രതികരണം. ‘നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു. നിയമപരമായി തന്നെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. കെട്ടിച്ചമച്ചതാണെന്ന് എനിക്കും അറിയാം നിങ്ങള്‍ക്കും അറിയാം. ഏതറ്റം വരേയും മുന്നോട്ടുപോകും’, വിദ്യ പറഞ്ഞു. താന്‍ വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്ന് മൊഴി നല്‍കിയ വിദ്യ പക്ഷേ ബയോഡാറ്റ തയ്യാറാക്കിയത് താന്‍ തന്നെയാണെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. ഈ ബയോഡാറ്റയില്‍ മഹാരാജാസ് കോളേജിലെ പ്രവൃത്തിപരിചയം അവകാശപ്പെടുന്നുണ്ട്. ഇതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മറുപടി നല്‍കാന്‍ വിദ്യ തയ്യാറായില്ല. കോടതിയിലേക്കാണ് പോകുന്നതെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!