അറഫാ ഓപ്പറേഷനില്‍ ഭാഗമായത് 32000 ബസുകള്‍; എല്ലാം കൃത്യസമയത്ത്

മക്ക: മുപ്പത്തിരണ്ടായിരം ബസ്സുകളാണ് ഹാജിമാരെ മിനായില്‍ നിന്ന് അറഫയിലേക്കെത്തിക്കാൻ ഉപയോഗിച്ചത്. സൗദി അറേബ്യയുടെ ഹജ്ജ് പ്ലാനിങിന്റെ വിജയം കൂടിയായിരുന്നു ഒരിടത്തും തടസ്സമില്ലാതെയുള്ള ബസ് സര്‍വീസ്.
എല്ലാം കൃത്യസമയത്ത് അറഫാ നഗരിയിലെത്തി.
മക്കയിലെ അറഫാ നഗരി. അവിടെ നിന്നും വൈകുന്നേരം മുതല്‍ നിരനിരയായി സന്ധ്യാ സമയത്തോടെ ബസ്സുകള്‍ മിനായിലേക്ക്. ആയിരക്കണക്കിന് ബസ്സുകള്‍ മണിക്കൂറുകള്‍ക്കകം റോഡുകളില്‍ നിറഞ്ഞു. വഴിനീളെ സുരക്ഷയൊരുക്കി സൈനിക സംഘങ്ങള്‍. മിനായില്‍ നിന്നും അറഫയിലേക്ക് പോകുന്നതിനിടെ നാല് ചെക് പോയിന്റുകള്‍. മൂന്നെണ്ണം ഡിജിറ്റലും ഒന്ന് നേരിട്ടുള്ള പരിശോധനയും. പുറമെ ബസ്സുകളുടെ രേഖകള്‍ നിരീക്ഷിച്ച് സുരക്ഷാ വിഭാഗം.

