KSDLIVENEWS

Real news for everyone

എമറാത്തികളെ അപമാനിച്ച് വീഡിയോ, പ്രവാസി യുവാവിനെതിരെ നടപടി

SHARE THIS ON

ദുബായ്: സ്വദേശികളെ അപമാനിക്കുന്ന തരത്തില്‍ വീഡിയോ പങ്കുവച്ച യുവാവിനെതിരെ  ഫെഡറല്‍ പ്രോസിക്യൂഷന്‍റെ നടപടി. എമിറാത്തി വേഷം ധരിച്ചെത്തിയ ഏഷ്യന്‍ യുവാവ് കാർ ഷോറൂമിലെത്തി പണം ആവശ്യപ്പെടുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.  കാർ ഷോറൂമിൽ പണവുമായി എത്തുകയും രണ്ട് ലക്ഷം ദിർഹം വിലവരുന്ന ആഢംബര കാർ ആവശ്യപ്പെടുകയും ഉടമയ്ക്ക് നേരെ പണം വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. ഇത്തരത്തിലുളള പ്രവൃത്തികള്‍ സ്വദേശികളെ അപമാനിക്കുന്നതാണെന്നും പൊതുതാല്‍പര്യത്തിന് ഹാനികരമാണെന്നും വ്യക്തമാക്കിയാണ് ഫെഡറൽ പ്രോസിക്യൂഷൻ നടപടിയെടുത്തത്. വീഡിയോ ചിത്രീകരിച്ച  കാർ ഷോറൂം ഉടമയേയും ചോദ്യം ചെയ്യുന്നതിനായി പ്രോസിക്യൂഷന്‍ വിളിപ്പിച്ചിട്ടുണ്ട്. എമാറാത്തി സമൂഹത്തെ അപമാനിച്ചു, ഇന്‍റർനെറ്റ് ദുരുപയോഗം, സമൂഹമാധ്യമം ഉപയോഗിക്കുന്നതിന്‍റെ നിലവാരം കാത്തുസൂക്ഷിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!