ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ മികച്ച സ്ഥാനവുമായി ഒമാന്‍

ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോര്‍ട്ടകളുടെ പട്ടികയില്‍ മികച്ച സ്ഥാനവുമായി ഒമാൻ. ഏറ്റവും പുതിയ ഗ്ലോബല്‍ പാസ്‌പോര്‍ട്ട് പവര്‍ റാങ്ക് 2023 അനുസരിച്ച് അഗോളതലത്തില്‍ 49ാം സ്ഥാനത്താണ് ഒമാൻ ഉള്ളത്.
ലോകമെമ്ബാടുമുള്ള പാസ്‌പോര്‍ട്ടുകളുടെ ശക്തിയും പ്രവേശനക്ഷമതയും അളക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടാണ് ഗ്ലോബല്‍ പാസ്‌പോര്‍ട്ട് പവര്‍ റാങ്ക്.
ഒമാൻ നേടിയ 49ാം സ്ഥാനം ആഗോളതലത്തില്‍ രാജ്യത്തിന്റെ പാസ്‌പോര്‍ട്ടിനുള്ള വര്‍ധിച്ചുവരുന്ന അംഗീകാരവും വിശ്വാസവുമാണ് തെളിയിക്കുന്നത്. സാംസ്കാരിക വിനിമയം, വിനോദസഞ്ചാരം, ബിസിനസ് അവസരങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് മുൻകൂര്‍ വിസയുടെ ആവശ്യമില്ലാതെ ഒമാൻ പൗരന്മാര്‍ക്ക് ഇപ്പോള്‍ ലോകമെമ്ബാടുമുള്ള നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.
ഒമാനി പാസ്‌പോര്‍ട്ടിന് 97 മൊബിലിറ്റി സ്‌കോറാണ് നല്‍കിയിരിക്കുന്നത്. ഒമാനി പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് 14 മുതല്‍ 180 ദിവസം വരെ വിസയില്ലാതെ 40 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും. ഒമാന്റെ നയതന്ത്ര ശ്രമങ്ങള്‍, ഉഭയകക്ഷി കരാറുകള്‍, വിസ സുഗമമാക്കല്‍ എന്നിവയെല്ലാം പാസ്‌പോര്‍ട്ട് ശക്തിയുടെ സ്ഥിരമായ വളര്‍ച്ചക്ക് കാരണമായി.

