സൗദിയിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ചു മരണം;എട്ട് പേർക്ക് പരുക്ക്

റിയാദ്: സൗദിയിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ചു മരണം. എട്ട് പേര്‍ക്ക് പരുക്ക്. കിഴക്കൻ പ്രവിശ്യയിലെ അൽ ബത്താഹ് – ഹരാദ റൂട്ടിലാണ് അപകടമുണ്ടായത്.
യുഎഇയില്‍ നിന്ന് 12 പേരുമായെത്തിയ കാറും ഏഴംഗ സൗദി കുടുംബം സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിച്ച വാഹനത്തിൽ ഒരെണ്ണം കത്തി നശിച്ചതായും അധികൃതർ അറിയിച്ചു.
ഹൈവേ പൊലീസ്, സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കണമെന്നും മൃതദേഹങ്ങള്‍ അടക്കുന്നതിനാവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ നിര്‍ദേശം നല്‍കി.