കർശന ഉപാധികളോടെ ചെങ്കള പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് നാളെ മുതൽ തുറന്ന് പ്രവർത്തിക്കാൻ പഞ്ചായത്ത് കോർ കമ്മിറ്റി അനുമതി നൽകി
കർശന ഉപാധികളോടെ ചെങ്കള പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് നാളെ മുതൽ തുറന്ന് പ്രവർത്തിക്കാൻ പഞ്ചായത്ത് കോർ കമ്മിറ്റി അനുമതി നൽകി.
കഴിഞ്ഞ അഞ്ചാം തീയതി മുതൽ അടഞ്ഞ് കിടന്ന കണ്ടയിൺമെന്റ് സോണിലെ ( ചെർക്കളയിലെ ) ബാർബർ ഷോപ്പ് ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് 20 ദിവസത്തിന് ശേഷം കർശന ഉപാധികളോടെ നാളെ (ശനി) തുറന്ന് പ്രവർത്തിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥന്മാർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ കോർ കമ്മിറ്റി യോഗം അനുമതി നൽകി. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വ്യാപാര സ്ഥാപനങ്ങൾക്കും 7 മണിവരെ ഹോട്ടലുകൾക്കുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. അതോടൊപ്പം ഹോട്ടലുകളിൽ പാർസൽ സംവിധാനം മാത്രമെ ഉപയോഗപ്പെടുത്താവൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് യാതൊരു മുന്നറിയിപ്പും കൂടാതെ റദ്ദ് ചെയ്യാനും ഉത്തരവിൽ വ്യക്തമാക്കുന്നു.