KSDLIVENEWS

Real news for everyone

മൊബൈൽ ഫോൺ ചാർജറിൽ കടിച്ച 8 മാസം പ്രായമുള്ള കുട്ടി ഷോക്കേറ്റു മരിച്ചു

SHARE THIS ON

ബെംഗളൂരു: പ്ലഗ്ഗിൽ കുത്തിയിരുന്ന മൊബൈൽ ചാർജറിൽ കടിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് വൈദ്യുതാഘാതമേറ്റു മരിച്ചു. ഉത്തരകന്നഡ ജില്ലയിലെ കാർവാറിലാണ് സംഭവം. സന്തോഷ്, സഞ്ജന ദമ്പതികളുടെ മൂന്നാമത്തെ മകൾ സാന്നിധ്യയാണ് മരിച്ചത്. മൊബൈൽ ഫോൺ ചാർജറിൽനിന്ന് വേർപെടുത്തിയ ശേഷം പ്ലഗ് സ്വിച്ച് ഓഫ് ചെയ്യാൻ മറന്നതാണ് അപകടത്തിനു കാരണമായത്. സാന്നിധ്യയുടെ സഹോദരിയുടെ ജന്മദിനാഘോഷ പരിപാടിയുടെ ഒരുക്കങ്ങൾക്കിടെയായിരുന്നു അപകടം. കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!