നിയന്ത്രണം വിട്ട കുഴൽക്കിണർ ലോറി തലകീഴായി മറിഞ്ഞുണ്ടായ അപകടം; ഒമ്പത് പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

കാഞ്ഞങ്ങാട്: നിയന്ത്രണംവിട്ട കുഴൽക്കിണർ ലോറി തലകീഴായി മറിഞ്ഞ് ലോറിയിൽ ഉണ്ടായിരുന്ന ഒമ്പത് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. രമേശൻ (29), റബിമേഷ് (24), ശങ്കർ (39), വിനോദ് (40), ശേഖരൻ (45), മുരുകൻ (21), ഹേമരാജ് (30), ജഗന്നാഥൻ (43), ദേവൻ സിങ് (19) എന്നിവർക്കാണ് പരിക്കേറ്റത്. ഛത്തിസ്ഗഢ്, തമിഴ്നാട് സ്വദേശികളാണ് ഇവർ. പരിക്കേറ്റവരിൽ ഏഴുപേരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും രണ്ടുപേരെ മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. കളളാര്‍ അടോട്ടുകയയിലാണ് കുഴല്‍ക്കിണര്‍ ലോറി നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം.