KSDLIVENEWS

Real news for everyone

ട്രെയിനില്‍ വൈദ്യുതി മുടങ്ങി, എ.സി നിലച്ചു; ടിടിഇയെ ശൗചാലയത്തില്‍ പൂട്ടിയിട്ട് യാത്രക്കാര്‍

SHARE THIS ON

ന്യൂഡല്‍ഹി: ട്രെയിനില്‍ വൈദ്യുതി മുടങ്ങിയതിന് ടിടിഇയെ യാത്രക്കാര്‍ ശൗചാലയത്തില്‍ പൂട്ടിയിട്ടു. ആനന്ദ് വിഹാര്‍-ഗാസിപുര്‍ സുഹൈല്‍ദേവ് എക്‌സ്പ്രസില്‍ ഡല്‍ഹിയില്‍ വെച്ചാണ് സംഭവം. ട്രെയിനിന്റെ ബി1, ബി2 കോച്ചുകളില്‍ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ആനന്ദ് വിഹാറില്‍ നിന്ന് പുറപ്പെട്ടതിന് പിന്നാലെ രണ്ട് കോച്ചുകളിലും വൈദ്യുതി തകരാറുണ്ടായി. തുടര്‍ന്ന് എസിയുടെ പ്രവര്‍ത്തനവും നിലച്ചു. ഏറെനേരം കഴിഞ്ഞിട്ടും തകരാര്‍ പരിഹരിച്ചില്ലെന്ന് കണ്ടതോടെ യാത്രക്കാര്‍ പ്രതിഷേധമാരംഭിച്ചു. ബഹളം കൂട്ടിയ യാത്രക്കാര്‍ ടിടിഇയെ ശുചിമുറിയില്‍ പൂട്ടിയിട്ടു. പിന്നീട് ട്രെയിന്‍ തുണ്ട്‌ല സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരെ അനുനയിപ്പിച്ച ആര്‍.പി.എഫ്. ഉദ്യോഗസ്ഥരും റെയില്‍വെ അധികൃതരും തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കി. പിന്നാലെ എന്‍ജീനിയര്‍മാരെത്തി തകരാര്‍ പരിഹരിച്ച ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!