ബർദുബായിൽ നിന്ന് ദുബായ് ഐലൻഡിലേക്ക് 4 ലെയ്നുകളുമായി കൂറ്റൻ പാലം

ദുബായ്∙ റോഡ് വികസന പദ്ധതികളുടെ ഭാഗമായി ദുബായിൽ കൂറ്റൻ പാലം നിർമിക്കുന്നു. ബർദുബായിൽനിന്ന് ദുബായ് ഐലന്റിലേക്കാണ് ഒന്നര കിലോമീറ്റർ നീളത്തിൽ പാലം നിർമിക്കുന്നത്. ഇരുവശത്തേക്കുമായി 4 ലെയ്നുകൾ വീതമുണ്ടാകും. ഇൻഫിനിറ്റി ബ്രിഡ്ജിനും പോർട് റാഷിദ് വികസന പദ്ധതിക്കും ഇടയിൽ ദുബായ് ക്രീക്കിന് മുകളിലൂടെയാണ് 15.5 മീറ്റർ ഉയരത്തിൽ പാലം വരുന്നത്. മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന വിധത്തിലാണ് പാലത്തിന്റെ നിർമാണം. സൈക്കിൾ, കാൽനട യാത്രക്കാർക്കായി പ്രത്യേക ട്രാക്ക് ഉണ്ടാകുമെന്നും ആർടിഎ ചെയർമാൻ മത്തർ അൽ തായർ അറിയിച്ചു. നിർമാണ കരാർ ദുബായ് ആർടിഎയും നഖീൽ പ്രോപ്പർട്ടീസും തമ്മിൽ ഒപ്പുവച്ചു. 2026ൽ നിർമാണം പൂർത്തിയാക്കും. അൽശിന്ദഗ ഇടനാഴി പദ്ധതിയുടെ ഭാഗമായിരിക്കും ഇത്.

