ദുബായ് സ്പോർട്സ് കൗൻസിലിന്റെ രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് ഒക്ടോബർ 15-ന്

ദുബായ്: രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് അടുത്ത മാസം 15-ന് നടക്കും. ദുബായ് മുനിസിപ്പാലിറ്റിയുടെയും ദുബായ് സ്പോർട്സ് കൗൺസിലിന്റെയും (ഡി.എസ്.സി.) സഹകരണത്തോടെ അൽ ഖവനീജ് മുഷ്രിഫ് പാർക്കിലെ മൗണ്ടൻ ബൈക്ക് ട്രാക്കിലാണ് മത്സരം സംഘടിപ്പിക്കുക.
70,000-ത്തോളം മരങ്ങളുള്ള വനപാതയിലൂടെയാണ് മത്സരാർഥികൾ കടന്നുപോവുക. 18 കി.മീ., 37 കി.മീ., 56 കി.മീ. എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ഒട്ടേറെ കയറ്റങ്ങളും വളവുകളുമുള്ള ബൈക്ക് ട്രാക്ക്, റൈഡർമാർക്കായി പ്രത്യേകം രൂപകല്പന ചെയ്തതാണ്.
ആകർഷകമായ ഒട്ടേറെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ എട്ടിനകം രജിസ്റ്റർചെയ്യണം.
പ്രായഭേദമെന്യേ വിവിധ രാജ്യങ്ങളിൽനിന്നുള്ള 350 മത്സരാർഥികളാണ് കഴിഞ്ഞ പതിപ്പിൽ പങ്കെടുത്തത്

