കോവിഡ് ബാധിച്ച് ആലുവയിൽ ജ്വല്ലറി ഉടമ മരിച്ചു
ആലുവ : കൊവിഡ് ബാധിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജുവലറി ഉടമ മരിച്ചു . ആലുവ ഗാന്ധിനഗർ കോളനിപ്പടി കാഞ്ഞിരത്തിങ്കൽവീട്ടിൽ അബ്ദുൽ കാദർഭായിയുടെ മകൻ ബൈഹഖിയാണ് ( 59 ) മരിച്ചത് . ആലുവ പമ്ബ് കവലയിൽ ചെറുകിട സ്വർണാഭരണ കടയുണ്ട് . ആലുവ മുസ്ലിം ജമാഅത്ത് സെക്രട്ടറി , ആലുവ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂൾ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . ജൂലായ് എട്ടിനാണ് കൊവിഡ് രോഗം ബാധിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് . കൊവിഡ് ന്യൂമോണിയ ബാധിച്ച് സ്ഥിതി ഗുരുതരമായി . പ്ലാസ്മ തെറാപ്പി , ടോസിലീസുമാബ് തുടങ്ങിയ ചികിത്സകളും നൽകിയെങ്കിലും ഫലമുണ്ടായില്ല. എറണാകുളം ജില്ലയിലെ ആറാമത്തെ കോവിഡ് മരണം കൂടിയാണിത്