നിരോധിത മീൻപിടിത്തം; 2 ബോട്ടുകൾ പിടിയിൽ

നീലേശ്വരം ∙ നിരോധിത മീൻപിടിത്തം നടത്തിയ 2 കർണാടക ബോട്ടുകൾ കടലിൽ പിടികൂടി. ഫിഷറീസ്, അഴിത്തല, ബേക്കൽ, ഷിറിയ തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ കടലിൽ നടത്തിയ മിന്നൽ പട്രോളിങ്ങിലാണിത്. മംഗളൂരുവിലെ ഓറഞ്ച്, ആഷിയാന എന്നീ ബോട്ടുകളാണു കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്തിന് 9 നോട്ടിക്കൽ മൈൽ പടിഞ്ഞാറു നിന്നു പിടിയിലായത്. ഇവ നീലേശ്വരം തൈക്കടപ്പുറത്തെത്തിച്ചു. പിടികൂടിയ ബോട്ടുകൾക്കെതിരെ നിയമനടപടിയെടുക്കുന്നതിനു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കു റിപ്പോർട്ട് നൽകുമെന്നു നടപടിക്കു നേതൃത്വം നൽകിയ അസിസ്റ്റന്റ് ഡയറക്ടർ കെ.വി.സുരേന്ദ്രൻ അറിയിച്ചു.
മറൈൻ എൻഫോഴ്സ്മെന്റ് ഫിഷറീസ് ഗാർഡ് വിനോദ് കുമാർ, അഴിത്തല കോസ്റ്റൽ സിപിഒ സുനീഷ്, കോസ്റ്റൽ ഗാർഡ് നന്ദു, ബേക്കൽ കോസ്റ്റൽ സിപിഒ, പവിത്രൻ, സുജിത്ത്, ഷിഫിയ സിപിഒ നിഷാദ്, ഫിഷറീസ് റസ്ക്യൂ ഗാർഡുമാരായ അജീഷ്, ധനീഷ്, സമീർ, സേതുമാധവൻ, ഡ്രൈവർമാരായ നാരായണൻ, സതീശൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. സമാനമായ രീതിയിൽ 13നു പിടികൂടിയ 4 ബോട്ടുകളിൽ നിന്നു 10 ലക്ഷം രൂപ പിഴയീടാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ.ലബീബ്