KSDLIVENEWS

Real news for everyone

പാര്‍ലമെന്റില്‍ വിഷംചീറ്റിയ ബിജെപി എം.പിക്കെതിരെ നടപടി വേണം: കെ.സി വേണുഗോപാല്‍

SHARE THIS ON

ന്യു ഡല്‍ഹി: പാര്‍ലമെന്റില്‍ ബിജെപിയുടെ ഒരു അംഗം വിഷം ചീറ്റുന്ന പ്രസ്താവനയുമായി പാര്‍ലമെന്റ് മന്ദിരം മലീമസമാക്കിയത് വളരെ ഗൗരവമായാണ് ഇന്ത്യ മുന്നണി കാണുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കൊട്ടിഘോഷിച്ച്‌ കൊണ്ടുവന്ന പാര്‍ലമെന്റ് മന്ദിരത്തിലെ രണ്ടാം ദിനമാണ് ഇത്രയും നിന്ദ്യമായ പരാമര്‍ശമുണ്ടായത്. ജനാധിപത്യത്തില്‍ വിമര്‍ശനങ്ങളുണ്ടാകാം. ഇത്രയേറെ നിന്ദ്യവും അപഹാസ്യവുമായ രീതിയില്‍ ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് വരാന്‍ പാടില്ലാത്ത പരാമര്‍ശമുണ്ടായി. ഇതുകേട്ട് പിന്നില്‍ ഇരുന്ന് രണ്ട് കേന്ദ്രമന്ത്രിമാര്‍ കയ്യടിക്കുകയാണുണ്ട്. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് എത്ര അംഗങ്ങളെ സ്പീക്കര്‍ പുറത്താക്കി. ഇത്രയും ഗൗരവമായ പരാമര്‍ശം, ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്ന പരാമര്‍ശമുണ്ടായിട്ട് എന്തുകൊണ്ടാണ് സ്പീക്കര്‍ നടപടി സ്വീകരിക്കാത്തതെന്നും കെ.സി വേണുഗോപാല്‍ ആരാഞ്ഞു. ഡാനിഷ് അലിക്കുണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് രാഹുല്‍ ഗാന്ധി അദ്ദേഹത്തെ വീട്ടില്‍ ചെന്ന് അണ്ട് ആശ്വസിപ്പിച്ചത്. സഭ നിയന്ത്രിച്ച കൊടിക്കുന്നില്‍ സുരേഷിന്റെ ഭാഗത്ത് വീഴ്ചയുണ്ടായില്ല. സഭാ രേഖകളില്‍ നിന്ന് നീക്കാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടത് കൊടിക്കുന്നില്‍ സുരേഷ് ആണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ജെ.ഡി.എസ്- ബി.ജെപി ബന്ധം കേരളത്തിലെ സിപിഎമ്മിന് ബാധകമല്ലേയെന്ന് വ്യക്തമാക്കണം. എന്‍.ഡി.എ പ്രതിനിധിയായാണോ ജെ.ഡി.എസ് മന്ത്രിസഭയില്‍ തുടരുന്നത്? മന്ത്രി തുടരണമോ എന്ന് സിപിഎം പറയണം. നിയമസഭാ കാലത്തുതന്നെ ജെ.ഡി.എസ് സിപിമ്മിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ബിജെപി വിരുദ്ധത പരസ്യമായി പറയാന്‍ എന്തുകൊണ്ട് കഴിയുന്നില്ല. കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിച്ചവരാണ് ജെ.ഡി.എസെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി ജെഡിഎസ് ബിജെപി നേതൃത്വവുമായി ചര്‍ച്ചയിലായിരുന്നു. ഇന്ത്യ മുന്നണിയില്‍ വരാത്ത ഏക പാര്‍ട്ടി ജെഡിഎസാണ്. ദേവഗൗഡയെ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്ന് പറയുന്നവര്‍ ദേവഗൗഡ പാര്‍ലമെന്റില്‍ ഇരിക്കുന്ന് ആര് പരിഗണിച്ചിട്ടാണ്? 33 സീറ്റുണ്ടായിരുന്നപ്പോള്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് പിന്നില്‍ നിന്നത് ആര് പരിഗണിക്കാഞ്ഞിട്ടാണ് എന്നൊക്കെ വ്യക്തമാക്കണം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആരാകണമെന്നും ആരൊക്കെ മത്സരിക്കണമെന്നും പാര്‍ട്ടിയാണ് അന്തിമമായി തീരുമാനിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കരുതെന്ന സിപിഐയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!