KSDLIVENEWS

Real news for everyone

എത്തിഹാദ് എയർവേയ്‌സിന് നേട്ടം; ഫൈവ്-സ്റ്റാർ ഗ്ലോബൽ എയർലൈൻ റേറ്റിങ്

SHARE THIS ON

അബുദാബി: യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സിനെ എയർലൈൻ പാസഞ്ചർ എക്‌സ്പീരിയൻസ് അസോസിയേഷൻ (അപെക്‌സ്) ഫൈവ്-സ്റ്റാർ ഗ്ലോബൽ എയർലൈനായി റേറ്റു ചെയ്‌തു. തുടർച്ചയായ മൂന്നാം വർഷമാണ് ഈ അംഗീകാരം. റേറ്റിങ് എയർലൈനിന്റെ മികവിനെ അംഗീകരിക്കുന്നതായി അധികൃതർ പറഞ്ഞു. ഈ മാസം 20-ന് കലിഫോർണിയയിലെ ലോങ് ബീച്ചിൽ നടന്ന അപെക്സിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

ലോകത്തിലെ ഏറ്റവും ഉയർന്ന റേറ്റിങ് ഉള്ള ട്രാവൽ ഓർഗനൈസിങ് ആപ്പായ ട്രിപ്‌റ്റ് ഫ്രം കോൺകറുമായി സഹകരിച്ച് യാത്രക്കാരുടെ അഭിപ്രായങ്ങൾ ശേഖരിച്ചും സ്ഥിതിവിവരക്കണക്കുകളും അടിസ്ഥാനമാക്കിയാണ് അപെക്സ് ഫൈവ് സ്റ്റാർ എയർലൈൻ അവാർഡുകൾ നൽകുന്നത്.  ഈ മാസം 28 ന് ജർമനിയിലെ ഡസൽഡോർഫിലേക്കും  29 ന് കോപ്പൻഹേഗനിലേക്കും ഒക്ടോബർ 1 ന് ഒസാക്കയിലേക്കും എത്തിഹാദ് സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ അംഗീകാരം. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!