കാരുണ്യത്തിന്റെ സന്ദേശം നല്‍കി നബി ദിനം ; ആശംസ അറിയിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ്: മുഹമ്മദ് നബി(സ)യുടെ ജന്മദിനം കാരുണ്യത്തിന്റെയും നീതിയുടെയുംസേവനത്തിന്റെയും സാര്‍വത്രിക സന്ദേശം പ്രതിഫലിപ്പിക്കാൻ അവസരം നല്‍കുന്നുവെന്ന് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ. മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തിന് മുന്നോടിയായി തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം തന്റെ സന്ദേശം പോസ്റ്റ് ചെയ്തത്. ഈ ദിനത്തില്‍ ലോകമെമ്ബാടും സമാധാനവും ഐക്യവും തഴച്ചുവളരട്ടെയെന്നും അദ്ദേഹം കുറിച്ചു.