കാസർഗോഡ് പവർ ലിഫ്റ്റിംഗ് ചാമ്പിയൻഷിപ്പ് മോഗ്രലിൽ തടക്കമായി

കാസർഗോഡ്: കാസർഗോഡ് പവർ ലിഫ്റ്റിംഗ് ചാമ്പിയൻ ഷിപ്പ് മോഗ്രലിൽ തടക്കമായി. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ അഷ്‌റഫ് കർള ഉത്ഘാടനം ചൈതു.
കാസർകോട് ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷൻ ഡിസ്ട്രിക്ട് ലെവൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് പുരുഷ, വനിത ചാമ്പ്യൻഷിപ്പ് മൊഗ്രാലിൽ നടന്നു. കേരള പവർ ലിഫ്റ്റിംഗ് അസോസിയേഷന്റെയും കാസർകോട് സ്പോർട്സ് കൗൺസിലിന്റെയും അംഗീകാരത്തോട് കൂടിയാണ് മത്സരംങ്ങൾ നടക്കുന്നത്. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വിവിധ ടീമുകളിലായി ഏകദേശം പുരുഷന്മാരും വനിതകളും ആയി നൂറോളം മത്സരാർത്ഥികൾ ചാമ്പിയൻ ഷിപ്പിൽ പങ്കെടുക്കും.
മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മുജീബ് കമ്പാർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ കെ വി യൂസഫ് അധ്യക്ഷത വഹിച്ചു.
അഹമ്മദ് ജുനൈദ്, ദേശീയ പവർ ലിഫ്റ്റ് ചാമ്പ്യൻ ഫർഹാൻ ഹൊ സംഘടി, സുജാത, ജാഫർ. റഹിമാൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വൈകുന്നേരത്തോടെ കൂടി മത്സരങ്ങൾ അവസാനിക്കും.