KSDLIVENEWS

Real news for everyone

ഫലസ്തീനെ അഭിനന്ദിച്ച്‌ ഇറാൻ, പിന്തുണച്ച്‌ ഖത്തറും; അപലപിച്ച്‌ ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങള്‍

SHARE THIS ON

ഇസ്രയേലിനെതിരെയുള്ള സൈനിക നീക്കത്തില്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച്‌ ഇറാനും ഖത്തറും. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന ഫലസ്തീൻ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു.

ഇറാന്റെ പരമോന്നത നേതാവ് അലി ഹുസൈനി ഖമെനെയിയുടെ ഉപദേശകന്‍ യഹ്യ റഹീം സഫാവിയാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീനിന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകുന്നതുവരെ ഫലസ്തീൻ പോരാളികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് ഇറാന്റെ നിലപാട്.

‘ഫലസ്തീൻ പോരാളികളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഫലസ്തീൻനിന്റെയും ജറുസലേമിന്റെയും വിമോചനം വരെ ഞങ്ങള്‍ ഫലസ്തീൻ പോരാളികള്‍ക്കൊപ്പം നിലകൊള്ളും.’യഹ്യ റഹീം സഫാവി പറഞ്ഞു.

ഫലസ്തീനെതിരായ സംഘര്‍ഷത്തിന്റെ ഏക ഉത്തരവാദി ഇസ്രയേല്‍ മാത്രമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇരു വിഭാഗങ്ങളും അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഖത്തര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഈ അക്രമ സംഭവങ്ങളുടെ മറവില്‍ ഗാസയിലെ ഫലസ്തീൻകാര്‍ക്കെതിരെ യുദ്ധം ചെയ്യുന്നതില്‍നിന്ന്

ഇസ്രയേലിനെ തടയാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നും ഖത്തര്‍ അറിയിച്ചു.

അതേസമയം, ഇസ്രയേലിനെതിരായ സൈനിക നീക്കത്തില്‍നിന്ന് ഹമാസ് പിന്‍വാങ്ങമെന്ന് അഭ്യര്‍ത്ഥിച്ച്‌ സൗദി അറേബ്യ രംഗത്തെത്തി. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് സൗദിയെ ഉദ്ധരിച്ച്‌ അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്കു പുറമേ യൂറോപ്യന്‍ കമ്മിഷന്‍, യുഎസ്‌എ, ഫ്രാന്‍സ്, ജര്‍മനി, യുകെ, സ്‌പെയിന്‍, ബെല്‍ജിയം, ഗ്രീസ്, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, യുെ്രെകന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആക്രണത്തിനെതിരെ രംഗത്തെത്തി. ഇരു രാജ്യങ്ങളും അക്രമത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് റഷ്യ, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

ശനിയാഴ്ച രാവിലെയോടെയാണ് ഹമാസ് കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ ഇസ്രയേലിനെ

ആക്രമിച്ചത്. അക്രമ സംഭവങ്ങളില്‍ ഇതുവരെ 40 പേര്‍ കൊല്ലപ്പെട്ടതായും ഏഴുനൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. നിരവധി ആളുകള്‍ ഗുരുതരാവസ്ഥയിലാണ്. ഈ മേഖലയില്‍ സമീപകാലത്തെ ഏറ്റവും വലിയ സംഘര്‍ഷമാണ് ശനിയാഴ്ച രാവിലെ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!