KSDLIVENEWS

Real news for everyone

യുദ്ധം ഒരു പരാജയമാണ്; ഇസ്രായേല്‍-ഫലസ്തീൻ സംഘര്‍ഷം അവസാനിപ്പിക്കണം; സമാധാന ആഹ്വാനവുമായി മാര്‍പ്പാപ്പ

SHARE THIS ON

വത്തിക്കാൻ സിറ്റി: ഇസ്രായേല്‍- ഫലസ്തീൻ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് മാര്‍പ്പാപ്പ. യുദ്ധം ഒരു പരാജയമാണെന്നും നിരവധി നിരപരാധികളുടെ മരണത്തിനും കഷ്ടപ്പാടിനുമാണ് അത് കാരണമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദവും യുദ്ധവും ഒന്നിനും പരിഹാരമല്ലെന്നും സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ഞായറാഴ്ച പ്രാര്‍ഥനയില്‍ ഫ്രാൻസിസ് മാര്‍പ്പാപ്പ പറഞ്ഞു. ഇസ്രായേലിന്റെയും ഫലസ്തീന്റെയും സമാധാനത്തിനായി പ്രാര്‍ഥിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. ‘യുദ്ധം ഒരു പരാജയമാണ്. പരാജയം മാത്രം. ദയവായി ആക്രമണങ്ങള്‍ നിര്‍ത്തൂ. കാരണം തീവ്രവാദവും യുദ്ധവും ഒന്നിനും പരിഹാരമല്ല. മറിച്ച്‌ നിരവധി നിരപരാധികളുടെ മരണത്തിനും കഷ്ടപ്പാടുകള്‍ക്കും മാത്രമേ കാരണമാകൂ എന്ന് മനസിലാക്കണം. ഇസ്രായേലിലും ഫലസ്തീനിലും സമാധാനത്തിനായി നമുക്ക് പ്രാര്‍ഥിക്കാം’- അദ്ദേഹം വിശദമാക്കി. അതേസമയം, ഗസയില്‍ ഹമാസും ഇസ്രായേലും ആക്രമണം കടുപ്പിച്ചതോടെ മരണസംഖ്യ ഉയരുകയാണ്. ഹമാസ് ആക്രമണത്തില്‍ മരണം 600 കടന്നതായി ഇസ്രായേല്‍ പറയുന്നു. പരിക്കേറ്റവരുടെ എണ്ണം 2000 പിന്നിട്ടെന്നും ഇസ്രായേല്‍ അറിയിച്ചു. രാജ്യത്തിനുള്ളില്‍ കടന്ന് നടത്തിയ ആക്രമണത്തിന് ഗസയ്ക്ക് മേല്‍ കൂടുതല്‍ വ്യോമാക്രമണം നടത്തുകയാണ് ഇസ്രായേല്‍. അതിനിടെ, ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ ഇതിനോടകം 313 പേര്‍ കൊല്ലപ്പെടുകയും 2000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരില്‍ 20 കുട്ടികളും ഉള്‍പ്പെടും. വടക്കു പടിഞ്ഞാറൻ ഇസ്രായേലിലെ സൈനികതാവളവും ഹമാസ് കീഴടക്കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കിസ്സൂഫിമിലെ ഇസ്രായേല്‍ സൈനികതാവളത്തിലാണ് ഖസ്സാം ബ്രിഗേഡ് ഹമാസ് പതാക നാട്ടിയത്. മിഡിലീസ്റ്റ് ഒബ്‌സര്‍വെര്‍ ആണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഹമാസ് ആക്രമണം: 600 പേര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍, പരിക്കേറ്റവരുടെ എണ്ണം 2000 പിന്നിട്ടുമുഴുവൻ ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കാൻ ആവശ്യമായത്രയും ഇസ്രായേല്‍ സൈനികര്‍ ഞങ്ങളുടെ പിടിയില്‍-ഹമാസ്ഇസ്രയേല്‍ ആക്രമണം: ഗസ്സയില്‍ മരണം 313 ആയി; 400 പേരെ വധിച്ചെന്ന് ഇസ്രയേല്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!