ജുമുഅ ഖുതുബയിൽ ഫലസ്തീൻ ജനതക്ക് വേണ്ടി പ്രാർഥിക്കവേ മക്ക ഹറം ഇമാമിെന്റെ കണ്ഠമിടറി

മക്ക: ജുമുഅ പ്രസംഗത്തിനിടെ ഫലസ്തീൻ ജനതക്ക് വേണ്ടി പ്രാർഥിക്കവേ മക്ക ഹറം ഇമാമിെൻറ കണ്ഠമിടറി. ഫലസ്തീൻ ജനതയുടെ വിജയത്തിനും അൽഅഖ്‌സയുടെ മോചനത്തിനും വേണ്ടി പ്രാർഥന ഉരുവിടവേയാണ് ഇമാം ശൈഖ് ഉസാമ ഖയ്യാത്ത് ഗദ്ഗദ കണ്ഠനായത്. ഫലസ്തീൻ ജനതക്ക് വിജയമുണ്ടാകാനും അൽഅഖ്‌സ പള്ളിയുടെ മോചനത്തിനും വേണ്ടി കണ്ണീരോടെയാണ് ദൈവത്തോട് പ്രാർഥിച്ചത്. ദൈവമേ, അൽഅഖ്സ പള്ളിയെ മോചിപ്പിക്കേണമേ, ഫലസ്തീനിലെ ഞങ്ങളുടെ സഹോദരങ്ങൾക്ക് വിജയം നൽകേണമേ, നീ അവർക്ക് സഹായിയും പിന്തുണയുമായി അവരോടൊപ്പം ഉണ്ടായിരിക്കണമേ എന്നായിരുന്നു പ്രാർഥന.

