KSDLIVENEWS

Real news for everyone

അനന്തപുരം വ്യവസായ പാർക്കിൽ മാലിന്യ പ്ലാൻ്റിലെ മലിനജല പ്രശ്നത്തിന് പരിഹാരം വേണം അഷ്റഫ് കർള വ്യവസായ മന്ത്രിക്കും, കലക്ടർക്കും പരാതി നൽകി

SHARE THIS ON

കുമ്പള: അനന്തപുരം ജില്ലാ മിനി വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിച്ചു വരുന്ന അറവ് – കോഴി മാലിന്യ സംസ്കരണ പ്ലാൻ്റുകളിലെ ദുർഗന്ധത്തിനും മലിന ജലത്തിനും പരിഹാരം കാണമെന്നാവശ്യപ്പെട്ട് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവിനും ജില്ലാ കലക്ടർക്കും പരാതി നൽകി.

പ്ലാൻ്റുകളിൽ നിന്നുള്ള മലിന ജലവും ദുർഗന്ധവും കാരണം പ്രദേശ വാസികൾക്ക് വലിയ ദുരിതമായി തീർന്നിരിക്കുകയാണെന്നും, മാലിന്യ പ്രശ്നത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ “സേവ് അനന്തപുരം” എന്ന പേരിൽ കർമസമിതി രൂപീകരിച്ച് കഴിഞ്ഞ പത്ത് ദിവസമായി സമരരംഗത്താണുള്ളതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
സമീപത്തെ കിണറുകളിലും ജലാശയങ്ങളിലും മാലിന ജലം കലർന്ന് അപകടരമാം വിധം കുടിവെള്ളം മലിനമായിരിക്കുകയാണെന്നും ഇത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായും സമര സമിതി ആരോപിക്കുന്നതായി പരാതിയിൽ പറഞ്ഞു.

ഫാക്ടറികളിൽ നിന്നും പുറം തള്ളുന്ന മലിന ജലത്തിനും, അസഹ്യമായ ദുർഗന്ധത്തിനും പരിഹാരം കാണമെന്ന നാട്ടുകാരുടെ സമരത്തിൽ ബന്ധപ്പെട്ട അധികാരികളുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും
കണ്ണൂർ, പെർണ, കാമന വയൽ, അനന്തപുരം, നാരായണമംഗലം, പൊട്ടോരി എന്നിവിടങ്ങളിൽ താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളുടെ ദുരിതം സർക്കാർ കാണണമെന്നും അഷ്റഫ് കർള ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!