KSDLIVENEWS

Real news for everyone

ലഖ്‌നൗ സ്റ്റേഡിയത്തില്‍ കനത്ത കാറ്റ്, പരസ്യ ബോര്‍ഡുകള്‍ ഗാലറിയിലേക്ക് വീണു

SHARE THIS ON

ലഖ്‌നൗ: ഓസ്‌ട്രേലിയ – ശ്രീലങ്ക മത്സരത്തിനിടെ കനത്ത കാറ്റില്‍ ലഖ്‌നൗ ഏകന ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകള്‍ തകര്‍ന്ന് ഗാലറിയില്‍ വീണു. മത്സരത്തിനിടെയുണ്ടായ കനത്ത കാറ്റില്‍ പരസ്യ ബോര്‍ഡുകള്‍ പറന്ന് ഗാലറിയില്‍ പതിക്കുകയായിരുന്നു. ഗാലറിയില്‍ കാണികള്‍ കുറവായതിനാലും ശബ്ദം കേട്ട ഉടന്‍ തന്നെ ആളുകള്‍ ഓടിമാറിയതിനാലും ആരും പരിക്കില്ലാതെ രക്ഷപ്പെട്ടു. ചില ബോര്‍ഡുകള്‍ പറന്ന് ഗ്രൗണ്ടിലും വീണതോടെ അമ്പയര്‍മാര്‍ മത്സരം അല്‍പനേരം നിര്‍ത്തിവെച്ചു. ഇതോടെ താഴത്തെ നിലയില്‍ ഇരുന്നിരുന്ന കാണികളോട് സുരക്ഷ മുന്‍നിര്‍ത്തി മുകളിലെ സീറ്റുകളിലേക്ക് മാറാന്‍ സ്‌റ്റേഡിയം അധികൃതര്‍ മൈക്കിലൂടെ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!