KSDLIVENEWS

Real news for everyone

യാത്രക്കാരനെ ആക്രമിച്ച് ബൈക്ക് കവർച്ച ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ

SHARE THIS ON

കാഞ്ഞങ്ങാട്: യാത്രക്കാരനെ ആക്രമിച്ച് ബൈക്ക് കവർച്ച ചെയ്ത കേസിൽ ഒരു പ്രതി അറസ്റ്റിൽ. പടന്നക്കാട് കരുവളത്തെ നാസറിനെയാണ് (24) ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കേസിലെ മറ്റൊരു പ്രതിയായ കരുവളത്തെ ശ്രീഹരി ഒളിവിലാണ്. പടന്നക്കാട് അനന്തംപള്ള കരുവളം ഇ.എം.എസ് റോഡിലെ മിസ്രിയ മൻസിലിലെ സി.എച്ച്. ഹനീഫയെ (52 )യാണ് ആക്രമിച്ചത്. കഴിഞ്ഞ 14 ന് രാത്രി 10. 45നാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ശ്രീഹരി, നാസർ എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. ശ്രീഹരി കൈകൊണ്ട് തള്ളിയിടുകയും നാസർ ഇരുമ്പ് പൈപ്പുകൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. 5000 രൂപ ആവശ്യപ്പെട്ടതായും ഹനീഫ പറഞ്ഞു. കവർച്ച നടത്തിയതിനും ആക്രമിച്ചതിനുമാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!