KSDLIVENEWS

Real news for everyone

ബസില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവം; ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എം.വി.ഡി

SHARE THIS ON

കോഴിക്കോട്: സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബാലുശ്ശേരി, നരിക്കുനി മെഡിക്കല്‍ കോളജ് റൂട്ടില്‍ ഓടുന്ന നൂറാ ബസ്സിലെ ഡ്രൈവറായ കുന്ദമംഗലം സ്വദേശി എം.പി മുഹമ്മദ്, കണ്ടക്ടര്‍ കുട്ടമ്പൂര്‍ സ്വദേശി യു.കെ അബ്ബാസ് എന്നിവരുടെ ലൈസന്‍സാണ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയത്. ചൊവ്വാഴ്ച്ച രാവിലെ ബാലുശ്ശേരിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് സര്‍വ്വീസ് നടത്തിയ ബസ് പുന്നശ്ശേരിയില്‍ നിര്‍ത്തിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ബസില്‍ നിന്ന് വീണ് അപകടമുണ്ടായത്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും ബസ് നിര്‍ത്താതെ പോയെന്നാണ് ദൃസാക്ഷികളുടെ മൊഴി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ബസ് ജീവനക്കാര്‍ക്ക് നേരെ നടപടിയെടുക്കുകയായിരുന്നു. സസ്‌പെന്‍ഷന് പുറമെ ബസ് ജീവനക്കാരോട് മൂന്ന് ദിവസം എടപ്പാളിലെ മോട്ടോര്‍ വാഹന വകുപ്പ് ഐ.ഡി.ടി.ആറില്‍ ക്ലാസില്‍ പങ്കെടുക്കാനും ജോയിന്റ് ആര്‍.ടി.ഒ നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!