KSDLIVENEWS

Real news for everyone

പലസ്തീനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നു; 24 മണിക്കൂറില്‍ ആക്രമണം നടന്നത് 100 ഇടങ്ങളില്‍

SHARE THIS ON

പലസ്തീനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു, 24 മണിക്കൂറിൽ ആക്രമണം നടന്നത് 100 ഇടങ്ങളിൽ.ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയി. ഗാസയിലെ 7 ആശുപത്രികളുടെ പ്രവർത്തനം നിലച്ചു.

നൂറിലേറെ കേന്ദ്രങ്ങളിൽ ഇന്നലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.ആശുപത്രികൾ ഭൂരിഭാഗവും അടച്ചിടലിന്റെ അവസ്ഥയിലാണ് .

പതിനായിരങ്ങൾ ഇപ്പോഴും ഭക്ഷണവും മരുന്നും വെള്ളവും ലഭിക്കാതെ കഴിയുകയാണ്. അതേസമയം ഗാസയിലെ അൽ ഖുദ്‌സ് ആശുപത്രിയിൽ നിന്ന് എല്ലാവരെയും ഉടൻ ഒഴിപ്പിക്കാൻ സൈന്യം രാത്രി മുന്നറിയിപ്പ് നൽകി. രോഗികളും കൂട്ടിരിപ്പുകാരും അഭയം തേടിയെത്തിയവരുമായി ആശുപത്രി കെട്ടിടത്തിലുള്ളത് പന്ത്രണ്ടായിരം പേർ ആണ്.

അൽഅഹ്‌ലി ആശുപത്രിയുടെ അനുഭവം ഉള്ളതിനാൽ അൽ ഖുദ്‌സ് ഹോസ്പിറ്റൽ അധികൃതർക്കും ഈ സൈനിക മുന്നറിയിപ്പ് പാലിക്കുകയല്ലാതെ മറ്റു നിവർത്തിയില്ല .

അതേസമയം ഗാസയില്‍ സ്ഥിരം വെടിനിര്‍ത്താന്‍ റിയാദില്‍ നടന്ന ആസിയാന്‍-ജി.സി.സി ഉച്ചകോടി ആഹ്വാനം ചെയ്തു.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ബന്ധികളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!