KSDLIVENEWS

Real news for everyone

പലസ്‌തീനില്‍ ഇസ്രയേലി സൈനികരെ തീകൊളുത്തിയെന്ന വീഡിയോ വ്യാജം; പ്രചരിക്കുന്നത്‌ ഏഴ്‌വര്‍ഷം മുൻപ്‌ സിറിയയില്‍ നിന്നുള്ള വീഡിയോ

SHARE THIS ON

ഗാസ : പലസ്തീനില്‍ ഇസ്രയേലി സൈനികരെ ജീവനോടെ കത്തിക്കുന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. ഏഴ് വര്‍ഷം മുൻപ് ഐഎസ്‌ഐഎസ് ചെയ്ത ക്രൂരതയാണ് ഇപ്പോള്‍ പലസ്തീനില്‍ നടക്കുന്നത് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്

സംഘ്പരിവാര്‍ ഹാൻഡിലുകള്‍ അടക്കമാണ് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത്. ഫാക്‌ട് ചെക്ക് സൈറ്റുകളാണ് വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയത്.

പട്ടാള യൂണിഫോം ധരിച്ച രണ്ടുപേരെ ചങ്ങലയില്‍ ബന്ധിച്ച്‌ തീകൊളുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പലസ്തീനില്‍ ഇസ്രയേലി സൈനികരെ ജീവനോടെ തീകൊളുത്തി കൊല്ലുന്നു എന്ന തലക്കെട്ടോടെയാണ് എക്സില്‍ അടക്കം വീഡിയോ പ്രചരിക്കുന്നത്. 2016 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്‌ഐഎസ്) രണ്ട് തുര്‍ക്കി സൈനികരെ ജീവനോടെ കത്തിക്കുന്ന വീഡിയോ ആണ് തെറ്റായ തലക്കെട്ടോടെ പ്രചരിപ്പിക്കുന്നതെന്ന് “ദ ക്യുന്റ്’ ഫാക്‌ട് ചെക്ക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സിറിയയില്‍ നിന്നുള്ള വീഡിയോ വര്‍ഷങ്ങള്‍ക്ക് മുമ്ബേ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നതാണ്.

ഐഎസ്‌ഐഎസ് തന്നെ പ്രചരിപ്പിച്ച വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗൻ ഈ വിഷയത്തില്‍ പ്രതികരിച്ച വാര്‍ത്തയും ലഭ്യമാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!