KSDLIVENEWS

Real news for everyone

വന്ദേ ഭാരതിനു ഇന്ന് മുതൽ ചെങ്ങന്നൂരിൽ സ്റ്റോപ്പ്; പുതുക്കിയ സമയ ക്രമം അറിയാം

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരം- കാസർക്കോട് (കോട്ടയം വഴി) വന്ദേ ഭാരത് ട്രെയിൻ ഇന്ന് മുതൽ ചെങ്ങന്നൂരിൽ നിർത്തും. ട്രെയിനിന്റെ സമയ ക്രമത്തിൽ മാറ്റമുണ്ടാകും. 6.03ന് കൊല്ലത്തെത്തുന്ന ട്രെയിൻ ഇവിടെ രണ്ട് മിനിറ്റ് നിർത്തും. 6.05നു കൊല്ലത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ 6.53നു ചെങ്ങന്നൂരിലെത്തും. ഇവിടെയും രണ്ട് മിനിറ്റാണ് നിർത്തുക. 6.55ന് ചെങ്ങന്നൂരിൽ നിന്നു യാത്ര തുടരും. കോട്ടയം, എറണാകുളം സ്റ്റേഷനുകളിൽ നേരത്തെ എത്തിയ സമയത്തു തന്നെ ട്രെയിൻ വന്നു ചേരും. തൃശൂരിലെത്തുമ്പോൾ സമയ ക്രമം മാറും. നേരത്തെ 9.30ന് എത്തി രണ്ട് മിനിറ്റ് നിർത്തിയിടുന്ന ട്രെയിൻ ഇന്ന് മുതൽ മൂന്ന് മിനിറ്റ് നിർത്തും. 9.33നു പുറപ്പെടും. ഷൊർണൂർ മുതൽ കാസർക്കോട് വരെ നിലവിലെ സമയത്തിൽ തന്നെ യാത്ര തുടരും. കോഴിക്കോട്, കണ്ണൂർ, കാസർക്കോട് സ്റ്റേഷനുകളിലാണ് ഷൊർണൂർ കഴിഞ്ഞാൽ സ്റ്റോപ്പുകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!