KSDLIVENEWS

Real news for everyone

പ്രചരിച്ചത് സഹോദരിയടക്കം പങ്കെടുത്ത ആഘോഷത്തിലെ ചിത്രം, പിന്നില്‍ തരംതാണ രാഷ്ട്രീയം- തരൂര്‍

SHARE THIS ON

കോട്ടയം: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. തന്റെ സഹോദരിയടക്കം 15-ഓളം പേര്‍ പങ്കെടുത്ത പിറന്നാള്‍ ആഘോഷത്തിലെ ചിത്രങ്ങളാണ് മറ്റുള്ളവരെ ഒഴിവാക്കി പ്രചരിപ്പിച്ചത്. അതിനുപിന്നില്‍ തരംതാണ രാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തനിക്ക് അവര്‍ കുട്ടിയാണ്. തന്നേക്കാള്‍ 10-20 വയസ്സ് താഴെയുള്ള എം.പിയാണ്. പിറന്നാളിന്റെ ആവേശത്തില്‍ ആളുകള്‍ കുറച്ചൊക്കെ റിലാക്‌സ് ചെയ്ത സമയത്തെ ചിത്രങ്ങളാണ്. ചിത്രം പുറത്തുവിട്ടത് അവരുടെ സ്വകാര്യ ബന്ധത്തിലെ പ്രശ്‌നത്തിന്റെ ഭാഗമായാണ്. അതില്‍ എനിക്ക് ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മനുഷ്യരെ താഴ്ത്തിക്കെട്ടാന്‍ എന്തുവേണമെങ്കിലും ശ്രമിക്കും. താനിതിനെ ഗൗരവമായി എടുത്തിട്ടില്ല, എടുക്കാന്‍ പോകുന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശശി തരൂരും മഹുവയും അത്താഴവിരുന്നില്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ചിത്രത്തിലുള്ള മറ്റുള്ളവരെ നീക്കംചെയ്താണ് പ്രചരിപ്പിച്ചത്. ഇതിനെതിരെ മഹുവ തന്നെ രംഗത്തെത്തിയിരുന്നു. ചിത്രത്തിലുള്ള മറ്റുള്ളവരെക്കൂടെ കാണിക്കാന്‍ ചിത്രം പ്രചരിപ്പിച്ചവരോട് മഹുവ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!