KSDLIVENEWS

Real news for everyone

ഇസ്രയേൽ-ഹമാസ് യുദ്ധം: ജോർദാൻ രാജാവുമായി സംസാരിച്ച് മോദി, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

SHARE THIS ON

ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടെ ജോർദാൻ രാജാവ് അബ്ദുല്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ജോർദാൻ രാജാവുമായി ഫോണിൽ കൂടി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഭീകരവാദം, അക്രമം, സാധാരണക്കാരുടെ മരണം തുടങ്ങിയ വിഷയത്തിൽ ജോര്‍ദാന്‍ രാജാവുമായി ആശങ്കപങ്കുവെച്ചതായും നിലവിലെ സാഹചര്യം എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച നടത്തിയതായും മോദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!