KSDLIVENEWS

Real news for everyone

ഇസ്രയേല്‍ ആക്രമണത്തില്‍ 50-ഓളം ഇസ്രയേല്‍ ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്

SHARE THIS ON

ഗാസ സിറ്റി: പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ ഹമാസ് കൈവശംവെച്ച അന്‍പതോളം ഇസ്രയേലി ബന്ദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടെലഗ്രാം ചാനലിലൂടെ ഹമാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സയണിസ്റ്റ് ആക്രമണങ്ങളുടെയും കൂട്ടക്കൊലകളുടെയും ഫലമായി ഗാസ മുനമ്പില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ തടവുകാരുടെ എണ്ണം ഏകദേശം അന്‍പതായെന്ന് അല്‍-ഖസം ബ്രിഗേഡ്‌സ് തങ്ങളുടെ ടെലഗ്രാം ചാനലിലൂടെ അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ പ്രവേശിച്ച് 1400 പേരെ കൊലപ്പെടുത്തുകയും 220-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇസ്രയേല്‍ തിരിച്ചടിച്ചു. ആറായിരത്തിലധികം പേരാണ് നിലവില്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!