KSDLIVENEWS

Real news for everyone

കാക്കനാട്ടെ ഹോട്ടലിലെ ഭക്ഷണം കഴിച്ച കാസര്‍കോട് സ്വദേശിയും ആശുപത്രിയില്‍; ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 10 ആയി

SHARE THIS ON

കൊച്ചി: എറണാകുളം കാക്കനാട്ടെ ലേ ഹയാത്ത് ഹോട്ടലിലെ ഭക്ഷണം കഴിച്ച കാസര്‍കോട് സ്വദേശിക്കും ഭക്ഷ്യവിഷബാധ. ഐ ടി ജീവനക്കാരന്‍ നിതാന്ത് ഡോമിയാണ് ഗ്രില്‍ഡ് ചിക്കന്‍ കഴിച്ച്‌ അവശനിലയിലായത്. ഈമാസം 18നാണ് നിതാന്ത് ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിച്ചത്. ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചതിനെ തുടര്‍ന്ന് ഹോട്ടലിനെതിരെ കൂടുതല്‍ പേര്‍ രംഗത്തു വന്നിരുന്നു.

ഇതോടെ ഈ ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം 10 ആയി. ചികിത്സ തേടിയവരില്‍ അഞ്ചുപേര്‍ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരാണ്.

ലേ ഹയാത്ത് ഹോട്ടലിലെ ഭക്ഷണം കഴിച്ച പാലാ ചെമ്ബിളാവ് സ്വദേശി രാഹുല്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!