KSDLIVENEWS

Real news for everyone

ബോളിവുഡിനെ മുംബൈയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് മാറ്റാൻ ശ്രമം ; നടക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

SHARE THIS ON

മുംബൈ : ഹിന്ദി ചലച്ചിത് വ്യവസായത്തെ മുംബൈയിൽനിന്ന് ഉത്തർപ്രദേശിലേക്കു മാറ്റാൻ ശ്രമം നടക്കുന്നെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിവാദം കനക്കുന്നു . ബോളിവുഡിനെ അപകീർത്തിപ്പെടുത്താനും യുപിയിലേക്കു മാറ്റാനുമുള്ള നീക്കം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു . നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ അന്വേഷണം തുടങ്ങിയതിനു ശേഷം ആദ്യമായാണ് മുഖ്യമന്ത്രി അതുമായി ബന്ധപ്പെട്ട പരാമർശം നടത്തുന്നത് . സുശാന്തിന്റെ മരണത്തെയും ബോളിവുഡ് താരങ്ങളുടെ ലഹരിമരുന്ന് ഇടപാടുകളെയും ബന്ധപ്പെടുത്തി ആരോപണ പ്രത്യാരോപണങ്ങളുയർന്നിരുന്നു . അതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഉദ്ധവിന്റെ പരാമർശം
ബോളിവുഡിനെ അപകീർത്തിപ്പെടുത്താനും സിനിമാ വ്യവസായത്തെ മുംബൈയിൽനിന്ന് യുപിയിലേക്കു മാറ്റാനും ചിലർ ശ്രമിക്കുന്നെന്നും അതൊരിക്കലും അനുവദിച്ചു കൊടുക്കാനാവില്ലെന്നും എൻസിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്കും പറഞ്ഞിരുന്നു . ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തർപ്രദേശിൽ സ്ഥാപിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു . അതേസമയം , മഹാരാഷ്ട്രാ സർക്കാരിനെ നിരന്തരം എതിർത്തിരുന്ന എംഎൻഎസ് ഈ വിവാദത്തിൽ സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് . + അതിനിടെ , സാഹചര്യത്തിന്റെ യാഥാർഥ്യം മനസ്സിലാക്കാൻ
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വീട്ടിൽനിന്നു പുറത്തേക്കിറങ്ങണമെന്ന് മഹാരാഷ്ട്ര ബിജെപി നേതാവ് അമർജിത് മിശ്ര പറഞ്ഞു . മഹാരാഷ്ട്രയിലെ മുൻ ബിജെപി സർക്കാർ 2,050 കോടി രൂപ ഗ്രാന്റോടെ 521 ഏക്കർ ഫിലിം സിറ്റി വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നു . എന്നാൽ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒന്നും സംഭവിച്ചിട്ടില്ല . ഒന്നും ചെയ്തില്ലെങ്കിൽ ഈ വ്യവസായം മറ്റെവിടേക്കെങ്കിലും മാറുമെന്നും അദ്ദേഹം പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!