കാസർഗോഡ് വീണ്ടും കോവിഡ് മരണം, മരിച്ചത് ആരിക്കാടി സ്വദേശി അബ്ദുൽ റഹ്മാൻ, ഇതോടെ ജില്ലയിലെ മരണം അഞ്ചായി
കാസര്‍കോട്: ഇല്ലയിൽ ഇന്ന് വീണ്ടും ഒരു കോവിഡ് മരണം കൂടി . കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ ആണ് മരിച്ചത്
പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച കാസര്‍കോട് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാന് കോവിഡ് സ്ഥിരീകരിച്ചു ഇദ്ദേഹത്തിന് 70 വയസ്സുണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിയിരുന്നതായാണ് വിവരം.
ഇതോടെ കാസർകോട്ടുമാത്രം കൊവിഡ് മരണം അഞ്ചായി. രോഗ വ്യാപനം അതിരൂക്ഷമായ കാസര്‍കോട്ട് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത് അഞ്ചിടത്ത് നിരോധനാജ്ഞ നിലവിലുണ്ട്.