KSDLIVENEWS

Real news for everyone

വിമാന യാത്രാ നിരക്ക് വര്‍ധന; ഇടപെടാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍, വ്യാപക പ്രതിഷേധം

SHARE THIS ON

കോഴിക്കോട്: വിമാന യാത്രാ നിരക്ക് വർധനയില്‍ ഇടപെടാനാകില്ലെന്ന കേന്ദ്ര സർക്കാർ വാദത്തിനെതിരെ പ്രവാസികള്‍. എയർ ക്രാഫ്റ്റ് ചട്ടങ്ങളിലെ 135 -ാം വകുപ്പ് കേന്ദ്ര സർക്കാരിന് ഇടപെടാന്‍ അധികാരം നല്‍കുന്നുണ്ടെന്ന് പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. ഗള്‍ഫ് മേഖലയിലേക്കുള്ള അമിതമായ വിമാനയാത്രാ നിരക്കിനെതിരെ കൂടുതല്‍ പ്രവാസി സംഘടനകള്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.

എയർ ക്രാഫ്റ്റ് ചട്ടങ്ങളിലെ 135 -ാം വകുപ്പാണ് വിമാന യാത്ര നിരക്കിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. വിമാനയാത്രക്കാവശ്യമായ ചിലവും മിതമായും ലാഭവും കണക്കിലെടുത്ത് നിരക്ക് നിശ്ചയിക്കണമെന്നാണ് 135 -ാം വകുപ്പിലെ ഒന്നാം ഉപവകുപ്പ് പറയുന്നത്. നിരക്ക് നിശ്ചയച്ചത് അമിതമാണെന്ന് ഡയറക്ടർ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് ബോധ്യപ്പെട്ടാല്‍ ആവശ്യമായ ഇടപെടല്‍ നടത്താമെന്നാണ് 135 -ാം വകുപ്പിലെ നാലും അഞ്ചും ഉപവകുപ്പ് പറയുന്നത്

വിമാനയാത്രാ നിരക്കില്‍ കേന്ദ്ര സർക്കാരിന് ഇടപെടാന്‍ മതിയായ അധികാരമുണ്ടായിരിക്കെ ഹൈക്കോടതിയില്‍ വന്ന കേസില്‍ കേന്ദ്ര സർക്കാർ കൈയ്യൊഴിയാന്‍ ശ്രമിച്ചത് ശരിയായില്ലെന്ന് പ്രവാസി സംഘടനാ നേതാക്കള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!