മുജീബ് കമ്പാറിന് സ്വീകരണം നൽകി ദുബൈ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി

ദുബൈ: മൊഗ്രാൽ പഞ്ചായത്ത് ഉപാധ്യക്ഷൻ മുജീബ് കമ്പാറിന് കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡന്റ് ഉപ്പി കല്ലങ്കൈയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുസ്ലീം ലീഗ് കുമ്പള പഞ്ചായത്ത് ട്രഷറർ ഗഫൂർ എരിയാൽ ഉത്ഘാടനം ചെയ്തു. റഷീദ് ചെയ്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
കെഎംസിസിയുടെ പ്രവർത്തനങ്ങൾ അനുകരണങ്ങൾക്ക് അതീതമെന്ന് മുജീബ് കമ്പാർ അഭിപ്രായപ്പെട്ടു. ഷെക്കീൽ എരിയാൽ, ജലാൽ കുന്നിൽ, സഹീർ കാവിൽ, സാബിത് ചൗക്കി, ഷംസു എരിയാൽ, തഹ്സീൻ മൂപ്പ ,കാദർ കാഹു മൊഗർ ,തമ്മി അർജാൽ നിഹാദ്,ഷാഹിർ, മഹ്ഷൂക്ക് മച്ചു, സിയാദ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തില്‍ ഖലീൽ ചൗക്കി സ്വാഗതവും ഹാരിസ് പീബീസ് നന്ദിയും അറിയിച്ചു

