Uncategorized എസ് എസ് എഫ് ഉപ്പള ഡിവിഷൻ സാഹിത്യോത്സവ് സെപ്റ്റമ്പർ 25-27 തിയ്യതികളിൽഉപ്പള: കലാ സാഹിത്യ രംഗത്ത് വേറിട്ട അനുഭവങ്ങൾക്ക് വേദിയാവുകയാണ് എസ് എസ് എഫ് ഇരുപത്തിയേഴാമത് ഉപ്പള ഡിവിഷൻ സാഹിത്യോത്സവ്. പരിപാടിയുടെ പ്രഖ്യാപനം പ്രമുഖ മാധ്യമ പ്രവർത്തകൻ എബി കുട്ടിയാനം നിർവഹിച്ചു. ലോക് ഡൗൺ കാലത്തും വിദ്ധ്യാർത്ഥികളെ ക്രിയാത്മകമായി ഉപയോ ഗിക്കുന്നതിന് എസ് എസ് എഫ് നടത്തുന്ന സാഹിത്യോത്സവുകൾ ഫലപ്രദവും അഭിനന്ദനീയവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെപ്തംബർ 25,26, 27, തിയ്യതികളിൽ നടക്കുന്ന പരിപാടിയിൽ എഴ് വിഭാഗങ്ങളിലായി അറുപതിൽപരം ഇനങ്ങളിൽ ബ്ലോക്ക്, യൂണിറ്റ്, സെക്ടർ തലങ്ങളിൽ മത്സരിച്ച് മികവ് തെളിയിച്ച പ്രതിഭകൾ നാലാം ഘട്ടം ഡിവിഷൻ സാഹിത്യോത്സവിൽ മത്സരിക്കും. പ്രസ്തുത പരിപാടിയുടെ പ്രഖ്യാപനം ഡിവിഷൻ പ്രസിഡന്റ ഇബ്രാഹിം ഖലീൽ മദനിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി ശകീർ എം.ടി.പി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് സഖാഫി കര, ബദ്റുൽ മുനീർ സഖാഫി അട്ടഗോളി തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രട്ടറി സൈനുദ്ധീൻ സുബൈകട്ട സ്വാഗതവും അഫ്സൽ മുഹമ്മദ് കയർക്കട്ട നന്ദിയും പറഞ്ഞു.ഓൺലൈൻ പ്ലാറ്റ് ഫോം വഴി പുതിയ സാധ്യതകൾ ഉപയോഗിച്ച് പരിപാടികൾ ക്രമീകരിക്കാൻ ശഫീഖ് സഖാഫി സോങ്കാൽ ചെയർമാനും സൈഫുദ്ധീൻ യാഫി ദീനാർ നഗർ കൺവീനറും ഇർഫാദ് സുറൈജി സോങ്കാൽ, അബ്ദുൽ അസീസ് അട്ടഗോളി, അബ്ദുന്നാസർ ബേകൂർ എന്നിവർ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായും പ്രവർത്തിച്ചുവരുന്നു. നിലവിൽ മുപ്പത്തിയാർ യൂണിറ്റ്കളിലും സെക്ടർ തലങ്ങളിന്നും മത്സരങ്ങൾ പുരോഗമിക്കുന്നു.September 19, 2020
കേരളം ഖുര്‍ആനെ വിവാദത്തിലേക്ക് കൊണ്ടുവന്നതില്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരണം നല്‍കണം: മുഖ്യമന്ത്രിSeptember 19, 2020