KSDLIVENEWS

Real news for everyone

കടലില്‍ പോകുന്നതിന് വിലക്ക്; തമിഴ്‌നാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ബോട്ട് യാത്ര റദ്ദാക്കി

SHARE THIS ON

തിരുവനന്തപുരം: തമിഴ്നാട്ടിൽ സന്ദർശനം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കടലിൽ പോകുന്നതിന് വിലക്ക്. കന്യാകുമാരിയിൽ കടലിൽ പോകുന്നത് ജില്ലാ ഭരണകൂടമാണ് വിലക്കേർപ്പെടുത്തിയത്. കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോർട്ട്.

രാഹുൽ ഗാന്ധിയുടെ കടൽ യാത്രയ്ക്ക് 12 ബോട്ടുകളാണ് തയ്യാറാക്കിയിരുന്നത്. എന്നാൽ അഞ്ച് പേരിൽ കൂടുതൽ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടർ അനുമതി നിഷേധിച്ചത്. ഇതേത്തുടർന്ന് ബോട്ട് യാത്ര റദ്ദാക്കി.

കഴിഞ്ഞദിവസം കേരളത്തിലെത്തിയ രാഹുൽ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികൾക്കൊപ്പം കടൽ യാത്ര നടത്തിയിരുന്നു. അദ്ദേഹം മത്സ്യബന്ധനത്തിൽ പങ്കെടുക്കുകയും കടലിൽ നീന്തുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!