KSDLIVENEWS

Real news for everyone

കനത്ത മൂടല്‍മഞ്ഞ്; ദുബായില്‍ 28 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

SHARE THIS ON

ദുബായില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 28 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ അല്‍റുവയ്യക്ക് ശേഷമുള്ള എമിറേറ്റ്സ് റോഡിലാണ് അപകടം. ഒരു വനിതക്കാണ് പരിക്കേറ്റത്.വാഹനങ്ങള്‍ക്ക് വേഗത കുറവായിരുന്നതിനാല്‍ ദുരന്തം ഒഴിവായി.

പൊലീസ് ഉടന്‍ സംഭവസ്ഥലത്തെത്തിയെന്നും ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പെടുത്തിയെന്നും ദുബൈ പൊലീസ് ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് സുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!