എസ് വൈ എസ് കാസർകോട് സോൺ രക്തദാന ക്യാമ്പ് നടത്തി

വിദ്യാനഗർ: എസ് വൈ എസ് കാസർകോട് സോൺ സാന്ത്വനം ഡയറക്ടറേറ്റ് കാസർകോട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്ക് യൂണിറ്റുമായി സഹകരിച്ച് വിദ്യാനഗർ സഅദിയ്യ സെൻററിൽ രക്തദാന ക്യാമ്പ് നടത്തി. സോൺ പരിധിയിലെ നാല്പത്തിയഞ്ച് യൂണിറ്റുകളിലെ തിരഞ്ഞെടുക്കപ്പെട്ട സാന്ത്വനം വളണ്ടിയർമാരാണ് രക്തം നൽകിയത് . എസ് വൈ എസ് സാന്ത്വനം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നിരവധി സേവന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.
ക്യാമ്പ് കുമ്പള ബ്ലോക്ക് ഹെൽത്ത് സൂപ്പർ വൈസർ ബി.അഷ്റഫ് ഉൽഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് അബ്ദുൽ റസാഖ് സഖാഫി അദ്ധ്യക്ഷം വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ബഷീർ പുളിക്കൂർ,ജില്ലാ സാന്ത്വനം സെക്രട്ടറി അഹ്മദ് മുസ്ലിയാർ കുണിയ, മുനീർ എർ മാളം, അബ്ദുൽ ഖാദർ സഅദി,അലി സഖാഫി ചെട്ടുംകുഴി,എ ആർ മുട്ടത്തൊടി, ഇർഫാദ് മായിപ്പാടി, ലത്വീഫ് തുരുത്തി, നാസർചേരൂർ, ആസിഫ് ആലംപാടി, സിറാജ് കോട്ടക്കുന്ന് എന്നിവർ സംബന്ധിച്ചു.
ഫോട്ടോ: എസ്.വൈ.എസ് കാസർകോട് സോൺ വിദ്യാനഗർ സഅദിയ സെന്ററിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പ് ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു.