KSDLIVENEWS

Real news for everyone

കുമ്പള കിദൂർ ഗ്രാമീണ ടൂറിസം പദ്ധതി: നിർമാണം തുടങ്ങി

SHARE THIS ON

കുമ്പള: പഞ്ചായത്തിൽ കിദൂർ ഗ്രാമീണ ടൂറിസം പദ്ധതിയുടെ പ്രവൃത്തി മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു. എം.സി.ഖമറുദ്ദീൻ എം.എൽ.എ. അധ്യക്ഷനായിരുന്നു. പക്ഷികളുടെ സ്വഭാവിക ആവാസവ്യവസ്ഥയായ കിദൂരിൽ 2.7 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ആരിക്കാടിയിൽനിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള കിദൂരിൽ 170 ഓളം പക്ഷികളുടെയും ദേശാടനക്കിളികളുടെയും സാന്നിധ്യമുണ്ട്. പദ്ധതി യാഥാർഥ്യമാവുന്നതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുളള പക്ഷി നിരീക്ഷകരുടെയും പ്രകൃതി സ്നേഹികളുടെയും ആകർഷണകേന്ദ്രമാക്കി കിദൂർ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാമ്പിങ്ങിനുള്ള അടിസ്ഥാനസൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കും. നദീതീര നടപ്പാത, വിശ്രമകേന്ദ്രം, ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ, വൃക്ഷ സംരക്ഷണ വലയങ്ങളോടുകൂടിയ ഇരിപ്പിടം തുടങ്ങിയവയവ പദ്ധതിയുടെ ഭാഗമായി ഒരുങ്ങും.

സൗരോർജ തെരുവ് വിളക്കുകൾ, ആധുനിക ശൗചാലയങ്ങൾ, എഫ്.ആർ.പി. മാലിന്യ ശേഖരണ സംവിധാനങ്ങളും പദ്ധതിയിലുണ്ട്. പക്ഷിസങ്കേതത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾക്ക് ആവശ്യമായ സ്ഥലം കുമ്പള പഞ്ചായത്താണ് വിട്ടുനൽകിയത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., കളക്ടർ ഡോ. ഡി.സജിത്ബാബു, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ, തോമസ് ആന്റണി, ഇ.പി.രാജ്‌മോഹൻ, കെ.ആർ.ജയാനന്ദ, കെ.ജി.രവിരാജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!